RSS

Thursday, 16 October 2014


പഠന നിലവാര രേഖ വിലയരുത്തല്‍
10.10.2014 വെളളിയാഴ്ച ഉച്ചയ്ക്കുശേഷം എല്ലാ ക്ലാസിന്റേയും സി.പി.ററ.എ യോഗം ചേര്‍ന്നു. ഭൂരിഭാഗം രക്ഷിതാക്കളും യോഗത്തില്‍ പങ്കെടുത്തു. പഠനനിലവാരം ഉയര്‍ത്താന്‍
വായനയ്ക്കും ലേഖനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും പുസ്തകങ്ങള്‍ വായിക്കാന്‍
രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും പറഞ്ഞു. ഓരോ കുട്ടികളേയും കുറിച്ച് രക്ഷിതാക്കളുമായി ചര്‍ച്ച നടത്തി.യോഗത്തില്‍ എച്ച്.എം ഗാന്ധിക്വിസ്, മംഗള്‍യാന്‍ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.


Read Comments

Thursday, 9 October 2014

തപാല്‍ ദിനം


ലോക തപാല്‍ ദിനം / ദേശീയ തപാല്‍ ദിനം---ഒക്ടോബര്‍ 9 /ഒക്ടോബര്‍ 10
ലോക തപാല്‍ ദിനത്തില്‍ തപാല്‍ എന്ത് ? എങ്ങനെ? എന്ന വിഷയം ചര്‍ച്ച ചെയ്തു.
പോസ്ററ് കാര്‍ഡ്, ഇന്‍ലന്‍ഡ്, പോസ്ററ് കവര്‍, മണി ഓര്‍ഡര്‍ ഫോം, മടക്ക് രസീത്, സ്ററാമ്പുകള്‍, തപാല്‍ പെട്ടി എന്നിവ പരിചയപ്പെടുത്തി. സ്വന്തം പോസ്ററ് ഓഫീസ്, പിന്‍കോഡ്, മേല്‍വിലാസം, തപാല്‍ ഉരുപ്പടികളുടെ വില, തുടങ്ങിയവ പരിചയപ്പെടുത്തി.
പോസ്ററ് കാര്‍ഡിന്റെ വില—50പൈസ
ഇന്‍ലന്‍ഡിന്റെ വില—2.50 രൂപ
പോസ്ററ് കവറിന്റെ വില—5രൂപ
കേരളത്തിലെ ആദ്യത്തെ പോസ്ററ് ഓഫീസ്--ആലപ്പുഴ
പോസ്ററ് സ്ററാമ്പില്‍ ഫോട്ടോ വന്ന ആദ്യ മലയാളി--ശ്രീ നാരായണ ഗുരു
പോസ്ററ് ഓഫീസ് എന്ന കൃതിയുടെ കര്‍ത്താവ്--രവീന്ദ്ര നാഥ ടാഗോര്‍

Read Comments

Tuesday, 7 October 2014

ഗാന്ധിജിയെ അറിയാന്‍.....വിവരശേഖരണവും  ഗാന്ധി  സൂക്തങ്ങളുമായ്.....



Read Comments

പരിസരശുചീകരണം

 പരിസരം   വൃത്തിയാക്കുന്ന  കുട്ടികള്‍
8.10.2014


Read Comments

Sunday, 5 October 2014


2.10.2014 ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ശുചിത്വത്തിന്റെ
പുതുയുഗം ലക്ഷ്യമിടുന്ന സ്വച്ഛഭാരത് പദ്ധതിയിയില്‍ ഞങ്ങളും പങ്കാളികളായി.
ഞങ്ങളുടെ നാട്ടിലെ പൗരസമിതിയംഗങ്ങള്‍ സ്കൂള്‍ പരിസരം വൃത്തിയാക്കുന്നതിന്
മുന്‍കൈ എടുത്തു.
Read Comments