RSS

Monday 29 September 2014

മംഗള്‍യാന്‍

മംഗള്‍യാനെ    അറിഞ്ഞ്  ഞങ്ങളുടെ  കൊച്ചുകുട്ടികള്‍.......        
25.9.2014-ഹെഡ്മിസ്ഡ്രസ്  ശ്രീമതി  മേരി  ജോണ്‍  സ്കൂള്‍  അസംബ്ളിയില്‍  മംഗള്‍യാന്‍  ദൗത്യത്തെക്കുറിച്ചും  അത്   വിജയം  കൈവരിച്ചതിനെക്കുറിച്ചും  സന്ദേശം  നല്‍കി.
26.9.2014-മംഗള്‍യാന്‍..വിജയവാര്‍ത്തകള്‍  പ്രസിദ്ധീകരിച്ച  വിവിധ  പത്രങ്ങള്‍  പരിചയപ്പെട്ടു
 29.9.2014-മംഗള്‍യാന്‍  പതിപ്പ്   പ്രകാശനം
എച്ച്.എം  ശ്രീമതി.  മേരി  ജോണ്‍   മംഗള്‍യാന്‍  വിവര ശേഖരണ പതിപ്പ്   ബി.ആര്‍.സി  കോര്‍ഡിനേററര്‍  ജിന്‍സി  ടീച്ചര്‍ക്ക്  നല്‍കി  പതിപ്പ്  പ്രകാശനം  നിര്‍വ്വഹിച്ചു.

ഇന്ത്യയുടെ   യശസ്സ്  ഉയര്‍ത്തിയ  ഐ.എസ്.ആര്‍.ഒ  ശാസ്ത്രജ്ഞന്‍മാര്‍ക്ക്  ഞങ്ങളുടെ  നന്ദിയുടെ  നറുമലരുകള്‍...............
Read Comments

Monday 22 September 2014

സാക്ഷരം പഠന ക്യാമ്പ്



സാക്ഷരം  ഉണര്‍ത്തു  ക്യാമ്പ്
സെപ്ററംബര്‍  20, 21 തീയതികളില്‍  സാക്ഷരം  ക്യാമ്പ്  നടത്തി.  ക്യാമ്പിന്‍റ  ഉദ്ഘാടനം  ബളാല്‍  പഞ്ചായത്ത്  സ്ററാന്‍റിംഗ്  കമ്മിററി  ചെയര്‍  പേഴ്സണ്‍  ശ്രീമതി. താഹിറ  ബഷീര്‍  നിര്‍വഹിച്ചു. സ്കൂള്‍  മാനേജര്‍  അദ്ധ്യക്ഷനായിരുന്നു. എച്ച്.എം  സ്വാഗതവും  പി.ററി.എ  പ്രസിഡന്‍റ്  നന്ദിയും  പറഞ്ഞു. എസ്. ആര്‍. ജി  കണ്‍വീനര്‍, എം. പി. ററി. എ പ്രസിഡന്‍റ്  തുടങ്ങിയവര്‍  ക്യാമ്പിന്  ആശംസകള്‍  അര്‍പ്പിച്ചു.
Read Comments
സാക്ഷരം  ക്ലാസ്
രണ്ടാം  ഘട്ട  സാക്ഷരം  ക്ലാസ്സ്  17.9.2014 ന്  ആരംഭിച്ചു. 8.45മുതല്‍9.45  വരെയാണ്  ക്ലാസ്സ്  നടത്തുന്നത്  പതിനാറ്  കുട്ടികളാണ്  ക്ലാസില്‍  പങ്കെടുക്കുന്നത്.

Read Comments

ബ്ലോഗ്   ഉദ്ഘാടനം

5.9.2014  ന്    ബ്ലോഗ്   ഉദ്ഘാടനം   സ്കൂള്‍   മാനേജര്‍  ശ്രീ. അബ്ദുള്‍  ഖാദര്‍  നിര്‍വഹിച്ചു.  യോഗത്തില്‍  അദ്ധ്യക്ഷത  വഹിച്ചത്  ബളാല്‍  പഞ്ചായത്ത്  വിദ്യഭ്യാസ  സ്ററാന്‍റിംഗ്  കമ്മിററി  ചെയര്‍പേഴ്സണ്‍   ശ്രീമതി.താഹിറ  ബഷീര്‍  ആണ്. എച്ച. എം  ശ്രീമതി  മേരി  ജോണ്‍  സ്വാഗതവും  എസ്. ആര്‍. ജി  കണ്‍വീനര്‍  ശ്രീമതി.  സീനത്ത്  ബീവി  നന്ദിയും  പറഞ്ഞു.
Read Comments

Tuesday 16 September 2014


 ഓസോണ്‍  ദിനം
അസംബ്ലിയില്‍ എച്ച്.എം  ഓസോണ്‍   ദിനത്തെക്കുറിച്ച്   സംസാരിക്കുകയും   ഓസോണ്‍  ദിന  സന്ദേശം   നല്‍കുകയും   ചെയ്തു.  ക്ലാസ്   തലത്തില്‍  ഓസോണ്‍  ദിന  ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കുകയും   പത്ര കട്ടിംഗുകള്‍
വായിക്കുകയും  ഈ  ദിനവുമായി  ബന്ധപ്പെട്ട  അള്‍ട്രാ  വയലററ്  രശ്മി, ഓസോണ്‍  പാളി,  ക്ലോറോ  ഫ്ലൂറോ  കാര്‍ബണ്‍  മുതലായ  പദങ്ങള്‍  എഴുതുകയും  വായിക്കുകയും  ചെയ്തു. പോസ്ററര്‍  തയ്യാറാക്കി.
Read Comments

Monday 15 September 2014

അധ്യാപകദിനം

അധ്യാപകദിനം

അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് വഴിത്തെളിക്കുന്ന എല്ലാ അധ്യാപകര്‍ക്കും ആശംസകള്‍

Read Comments

ഓണാഘോഷം

    ഓണാഘോഷം

ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചാം തീയതി ആഘോഷപൂര്‍വം നടത്തി.പൂക്കളമത്സരം ഓണക്കളികള്‍,ഓണസദ്യ, എന്നിവ ഉണ്ടായിരുന്നു.




Read Comments

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

സ്കൂള്‍ എച്ച്.എം പതാക ഉയര്‍ത്തി.യോഗത്തില്‍ വാര്‍ഡ് മെമ്പര്‍,സ്കൂള്‍ മാനേജര്‍,പി.ടി.എ പ്രസിഡന്‍റ് എന്നിവര്‍ പങ്കെടുത്തു.സ്വാതന്ത്ര്യദിനറാലി,ദേശഭക്തിഗാനമത്സരം,പതാകനിര്‍മാണം,ക്വിസ് മത്സരം,പായസവിതരണം എന്നിവ ഉണ്ടായിരുന്നു.





Read Comments

സാക്ഷരം പദ്ധതി-സ്ക്കൂള്‍തല ഉദ്ഘാടനം

സാക്ഷരം പരിപാടി



സാക്ഷരം പരിപാടിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീ.അച്യുതന്‍ നിര്‍വഹിചു.സാക്ഷരം പരിപാടിയുടെ വിശദീകരണം എസ് ആര്‍ ജി കണ്‍വീനര്‍ ശ്രീമതി സീനത്ത് ബീവി നിര്‍വഹിച്ചു.എച്ച്.എം ശ്രീമതി മേരി ജോണ്‍ സ്വാഗതവും സ്കൂള്‍ മാനേജര്‍ ആശംസകളും അര്‍പ്പിച്ചു.
Read Comments

ചാന്ദ്രദിനം

  ചാന്ദ്ര  ദിനം
സ്ക്കൂളില്‍ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികള്‍
ചാന്ദ്ര ദിനാചരണം
ക്വിസ് മത്സരം
ചിത്ര പ്രദര്‍ശനം
ചുമര്‍ പത്രിക  നിര്‍മാണം
Read Comments

ജൂണ്‍ 5 ലോകപരിസ്ഥിതി ദിനം

പരിസ്ഥിതിദിനം 

പരിസ്ഥിതിക്കായി ഒരു ദിനം....
  പ്രകൃതിയെ സംരക്ഷിക്കൂ,‌ജീവന്‍ നിലനിര്‍ത്തൂ....
Read Comments

സ്ക്കൂള്‍ പ്രവേശനോത്സവം

പ്രവേശനോത്സവം

ഈ അധ്യയന വര്‍ഷത്തിലെ ആദ്യ ദിവസം........                





                   
                                     



Read Comments

Sunday 14 September 2014

SCHOOL ADDRESS

KIALPS  KALLENCHIRA
BALAL(PO)
PARAPPA(VIA)
671533

Read Comments

Saturday 13 September 2014

                                സ്കൂള്‍  ചരിത്രം




                                            ബളാല്‍  പഞ്ചായത്തിന്റെ  പ്രധാന  ഭാഗത്ത്  പഞ്ചായത്ത്ഓഫീസിനോട്  വളരെ  അടുത്ത്കിടക്കുന്നപ്രൈമറി  വിദ്യാലയമാണ്  കല്ലന്‍ചിറ  ഖുവ്വത്തുല്‍  ഇസ്ലാം  എയ്ഡഡ്  സ്കൂള്‍.  പതിനഞ്ചാം  വാര്‍‌‌ഡില്‍ സ്ഥിതിചെയ്യുന്ന  ഈ  സ്കൂളിന്  ഫീഡിംഗ്  ഏരിയ  തൊട്ടടുത്തായി  കിടക്കുന്ന  ഹരിജന്‍ കോളനികളായ അരീക്കര,  കുഴിങ്ങാട്,  കല്ലന്‍ചിറ,  കമലപ്ലാവ്  എന്നീ  പ്രദേശങ്ങളാണ്.  സ്കൂളിനടുത്ത്  സ്ഥാപിതമായ  ബാലവാടി  മാത്രമാണ്  ഇതിന്റെ  ഫീഡിംഗ്  പ്രീപ്രൈമറി  വിദ്യാലയം.

   കേവലം  മദ്രസ  പഠനത്തില്‍  മാത്രം  ഒതുങ്ങിനിന്നിരുന്ന  കല്ലന്‍ചിറയിലെ  മുസ്ലീം  പെണ്‍കുട്ടികളുടെയും  ഹറിജന്‍കുട്ടികളുടെയും  വിദ്യാഭ്യാസം   മുന്നില്‍  കണ്ടുകൊണ്ട്  1976-ല്‍  കല്ലന്‍ചിറ  ജുമാ  അത്തിന്റെ  നേതൃത്വത്തില്‍  സ്ഥാപിതമായതാണീ  സ്കൂള്‍.  ശ്രീ.സി.എച്ച്. മുഹമ്മദ്  കോയ  വിദ്യാഭ്യാസ  മന്ത്രിയായിരുന്നപ്പോള്‍  അനുവദിക്കപ്പെട്ടതാണിത്.   ശ്രീ. ഹമീദ്  കല്ലന്‍ചിറ  അന്നുമുതല്‍  33 വര്‍ഷം  മാനേജര്‍  സ്ഥാനം  അലങ്കരിച്ചിരുന്നു.  മൂന്ന്  പൂര്‍വ്വവിദ്യാര്‍ത്ഥിനികള്‍  ഈ  സ്കൂളില്‍  അധ്യാപകരായ ജോലി  ചെയ്യുന്നു.

        രാവിലെ  7  മണിമുതല്‍  9  മണിവരെ തുടര്‍ച്ചയായുള്ള  മദ്രസപഠനം  കഴിഞ്ഞെത്തുന്ന  പിഞ്ചുകുട്ടികളും  സമീപപ്രദേശത്തെ  കോളനികളില്‍  നിന്നെത്തുന്ന  കുട്ടികളുമാണ്  ഇവിടുത്തെ  പഠിതാക്കള്‍.  സ്കൂളും  പരിസരവും   ശുചിത്വം  പാലിക്കുന്നുണ്ട്.  എല്ലാദിനാചരണങ്ങളും   ആചരിക്കുന്നുണ്ട്. 
           ഇപ്പോള്‍  മാനേജ്മെന്‍റിന്റെ  ചുമതല  ജുമാ  അത്തിനാണ്.  2010മുതല്‍ജുമാ  അത്തില്‍  നിന്നും  തെരഞ്ഞെടുക്കുന്ന  പ്രസിഡന്റുമാരാണ്  മാനേജര്‍  സ്ഥാനം   വഹിക്കുന്നത്.
Read Comments