സ്കൂള്‍ ചരിത്രം
ബളാല്‍ പഞ്ചായത്തിന്റെ പ്രധാന ഭാഗത്ത് പഞ്ചായത്ത്ഓഫീസിനോട് വളരെ അടുത്ത്കിടക്കുന്നപ്രൈമറി വിദ്യാലയമാണ് കല്ലന്‍ചിറ ഖുവ്വത്തുല്‍ ഇസ്ലാം എയ്ഡഡ് സ്കൂള്‍. പതിനഞ്ചാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഈ സ്കൂളിന് ഫീഡിംഗ് ഏരിയ തൊട്ടടുത്തായി കിടക്കുന്ന ഹരിജന്‍ കോളനികളായ അരീക്കര, കുഴിങ്ങാട്, കല്ലന്‍ചിറ, കമലപ്ലാവ് എന്നീ പ്രദേശങ്ങളാണ്. സ്കൂളിനടുത്ത് സ്ഥാപിതമായ ബാലവാടി മാത്രമാണ് ഇതിന്റെ ഫീഡിംഗ് പ്രീപ്രൈമറി വിദ്യാലയം.
കേവലം മദ്രസ പഠനത്തില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന കല്ലന്‍ചിറയിലെ മുസ്ലീം പെണ്‍കുട്ടികളുടെയും ഹറിജന്‍കുട്ടികളുടെയും വിദ്യാഭ്യാസം മുന്നില്‍ കണ്ടുകൊണ്ട് 1976-ല്‍ കല്ലന്‍ചിറ ജുമാ അത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായതാണീ സ്കൂള്‍. ശ്രീ.സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ അനുവദിക്കപ്പെട്ടതാണിത്. ശ്രീ. ഹമീദ് കല്ലന്‍ചിറ അന്നുമുതല്‍ 33 വര്‍ഷം മാനേജര്‍ സ്ഥാനം അലങ്കരിച്ചിരുന്നു. മൂന്ന് പൂര്‍വ്വവിദ്യാര്‍ത്ഥിനികള്‍ ഈ സ്കൂളില്‍ അധ്യാപകരായ ജോലി ചെയ്യുന്നു.
രാവിലെ 7 മണിമുതല്‍ 9 മണിവരെ തുടര്‍ച്ചയായുള്ള മദ്രസപഠനം കഴിഞ്ഞെത്തുന്ന പിഞ്ചുകുട്ടികളും സമീപപ്രദേശത്തെ കോളനികളില്‍ നിന്നെത്തുന്ന കുട്ടികളുമാണ് ഇവിടുത്തെ പഠിതാക്കള്‍. സ്കൂളും പരിസരവും ശുചിത്വം പാലിക്കുന്നുണ്ട്. എല്ലാദിനാചരണങ്ങളും ആചരിക്കുന്നുണ്ട്.
ഇപ്പോള്‍ മാനേജ്മെന്‍റിന്റെ ചുമതല ജുമാ അത്തിനാണ്. 2010മുതല്‍ജുമാ അത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന പ്രസിഡന്റുമാരാണ് മാനേജര്‍ സ്ഥാനം വഹിക്കുന്നത്.
0 comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതൂ