RSS

Tuesday, 7 July 2015

ബഷീര്‍ ചരമദിനം

ബഷീര്‍  ചരമദിനം
സ്കൂള്‍ അസംബ്ലിയില്‍   എച്ച്.എം  ചരമദിന സന്ദേശം  നല്‍കി. ബഷീര്‍  കൃതികള്‍  പരിചയപ്പെടുത്തി.  അദ്ദേഹത്തിന്റെ  കൃതികളിലെ  പ്രാദേശിക ഭാഷപ്രയോഗം,  കഥാപാത്രങ്ങള്‍  എന്നിവയെക്കുറിച്ച് ചര്‍ച്ച  ചെയ്തു. ബഷീര്‍  ചരമദിനവുമായി  ബന്ധപ്പെട്ട  കാര്യങ്ങള്‍  ക്ലാസ് തലത്തില്‍  പരിചയപ്പെടുത്തുകയും  ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കുകയും  ചെയ്തു.
                                      
Read Comments

Thursday, 2 July 2015

                                 .


വായന ദിനം  2015 

വായനദിനത്തിൻറെ  ഭാഗമായി നടത്തിയ  യോഗത്തിൽ വാർഡ്‌ മെമ്പർ ശ്രീ അച്ച്യുതൻ അധ്യക്ഷത വഹിച്ചു .വിവിധ തരത്തിലുള്ള പത്രങ്ങളുടെ പ്രദർശനം ,വായനാമത്സരം,വായനദിനക്വിസ് ,ചുവര്പത്രിക തയ്യാറാക്കൽ മുതലായവ നടത്തി.
തുടർന്ന്  മയക്കുമരുന്ന് വിരുദ്ധദിനത്തിൻറെ  ഭാഗമായി റാലി  നടത്തി.അസംബ്ലിയിൽ  ഹെഡ്മിസ്ട്രെസ്സ്  ശ്രീമതി  സുനി ജോർജ് പുകയില  വിരുദ്ധദിനസന്ദേശം നല്കി 

Read Comments

 പരിസ്ഥിതി ദിനം 2015

ജൂണ്‍  5 നു സ്കൂളിൽ  പരിസ്ഥിതി  ദിനത്തിനോടനുബന്ധിച്ചു നടത്തിയ യോഗത്തില്‍ മാനേജര്‍ ശ്രീ അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു.ഹെട്മിസ്ട്രെസ്സ്  ശ്രീമതി സുനി ജോർജ് സന്ദേശം നല്കി . സ്കൂൾ  അങ്കണത്തിൽ  വൃക്ഷതൈ  നട്ടു.
Read Comments
പ്രവേശനോത്സവം 2015-16

പ്രവേശനോത്സവം 2015-16 ജുണ്‍ 1 ന്  ആഘോഷമായി നടത്തി.നവാഗതരായ കുട്ടികളെ പൂച്ചെണ്ട് നല്കി സ്വീകരിച്ചു.പ്രവേശനോത്സവത്തിനോടനുബന്ധിച്ചു നടത്തിയ യോഗത്തില്‍  ജമായത്ത്  പ്രസിഡന്റ്‌  ശ്രീ  അസീസ്‌ വാക്കയിൽ ,മാനേജർ  ശ്രീ അബ്ദുൾ ഖാദർ ,   വിദ്യാഭ്യാസ  സ്റ്റാന്റിങ്ങ്   കമ്മിറ്റി അംഗം ശ്രീമതി  താഹിറ ബഷീര്‍,   മുൻ  ഹെഡ്മിസ്ട്രസ്സ്  ശ്രീമതി   മേരി ജോണ്‍ ,  വാര്‍ട്   മെമ്പർ ശ്രീ  അച്യുതൻ എന്നിവര് പങ്കെടുത്തു.കുട്ടികള്ക് ബാഗ്‌,കുട,പെൻസിൽ,നോട്ട്ബുക്ക്, എന്നിവ  വിതരണം ചെയ്തു .അക്ഷരദീപം  തെളിയിച്ചു.
  



Read Comments