Monday, 17 November 2014
Sunday, 16 November 2014
Friday, 14 November 2014
ശിശുദിനം
at 04:57
നവംബര്‍ 14- ശിശുദിനം
അസംബ്ലിയില്‍ എച്ച്. എം ശിശുദിനത്തെക്കുറിച്ച് സന്ദേശം നല്‍കി. ആശംസകള്‍ നേര്‍ന്നു. ശിശുദിന റാലി നടത്തി. കൊച്ചു നെഹ്രു കുട്ടികള്‍ക്ക് മിഠായി നല്‍കി. ഉച്ചയ്ക്ക് നടത്തിയ ബോധവല്‍ക്കരണ ക്ലാസിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്ററാന്‍റിംഗ് കമ്മിററി ചെയര്‍പേഴ്സണ്‍ ശ്രീമതി താഹിറ ബഷീര്‍ നിര്‍വഹിച്ചു.യോഗത്തില്‍ സ്കൂള്‍ മാനേജര്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ആര്‍.സി കോര്‍ഡിനേററര്‍ ശ്രീമതി. ജിന്‍സി മാത്യു, സ്കൂള്‍ ഹെല്‍ത്ത് നഴ്സ് ശ്രീമതി മില്‍സി മാത്യു, എം പി. ററി.എ പ്രസിഡന്‍റ് സിന്ധു രാഘവന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എച്ച്.എം ശ്രീമതി മേരി ജോണ്‍ സ്വാഗതവും ശ്രീമതി സുനി ജോര്‍ജജ് നന്ദിയും പറഞ്ഞു.Saturday, 8 November 2014
at 20:39
Friday, 7 November 2014
Thursday, 16 October 2014
at 19:05
പഠന
നിലവാര രേഖ വിലയരുത്തല്‍
10.10.2014
വെളളിയാഴ്ച
ഉച്ചയ്ക്കുശേഷം എല്ലാ
ക്ലാസിന്റേയും സി.പി.ററ.എ
യോഗം ചേര്‍ന്നു.
ഭൂരിഭാഗം
രക്ഷിതാക്കളും യോഗത്തില്‍
പങ്കെടുത്തു.
പഠനനിലവാരം
ഉയര്‍ത്താന്‍
വായനയ്ക്കും
ലേഖനത്തിനും കൂടുതല്‍
പ്രാധാന്യം നല്‍കണമെന്നും
പുസ്തകങ്ങള്‍ വായിക്കാന്‍
രക്ഷിതാക്കളും
ശ്രദ്ധിക്കണമെന്നും പറഞ്ഞു.
ഓരോ കുട്ടികളേയും
കുറിച്ച് രക്ഷിതാക്കളുമായി
ചര്‍ച്ച നടത്തി.യോഗത്തില്‍
എച്ച്.എം
ഗാന്ധിക്വിസ്,
മംഗള്‍യാന്‍ക്വിസ്
മത്സര വിജയികള്‍ക്ക്
സമ്മാനങ്ങള്‍ നല്‍കി.
Thursday, 9 October 2014
തപാല്‍ ദിനം
at 18:47
ലോക
തപാല്‍ ദിനം /
ദേശീയ
തപാല്‍ ദിനം---ഒക്ടോബര്‍
9 /ഒക്ടോബര്‍
10
ലോക
തപാല്‍ ദിനത്തില്‍ തപാല്‍
എന്ത് ?
എങ്ങനെ?
എന്ന
വിഷയം ചര്‍ച്ച ചെയ്തു.
പോസ്ററ്
കാര്‍ഡ്,
ഇന്‍ലന്‍ഡ്,
പോസ്ററ്
കവര്‍,
മണി
ഓര്‍ഡര്‍ ഫോം,
മടക്ക്
രസീത്,
സ്ററാമ്പുകള്‍,
തപാല്‍
പെട്ടി എന്നിവ പരിചയപ്പെടുത്തി.
സ്വന്തം
പോസ്ററ് ഓഫീസ്,
പിന്‍കോഡ്,
മേല്‍വിലാസം,
തപാല്‍
ഉരുപ്പടികളുടെ വില,
തുടങ്ങിയവ
പരിചയപ്പെടുത്തി.
പോസ്ററ്
കാര്‍ഡിന്റെ വില—50പൈസ
ഇന്‍ലന്‍ഡിന്റെ
വില—2.50
രൂപ
പോസ്ററ്
കവറിന്റെ വില—5രൂപ
കേരളത്തിലെ
ആദ്യത്തെ പോസ്ററ് ഓഫീസ്--ആലപ്പുഴ
പോസ്ററ്
സ്ററാമ്പില്‍ ഫോട്ടോ വന്ന
ആദ്യ മലയാളി--ശ്രീ
നാരായണ ഗുരു
പോസ്ററ്
ഓഫീസ് എന്ന കൃതിയുടെ
കര്‍ത്താവ്--രവീന്ദ്ര
നാഥ ടാഗോര്‍
Tuesday, 7 October 2014
Sunday, 5 October 2014
at 11:13
പുതുയുഗം
ലക്ഷ്യമിടുന്ന സ്വച്ഛഭാരത്
പദ്ധതിയിയില്‍ ഞങ്ങളും
പങ്കാളികളായി.
ഞങ്ങളുടെ
നാട്ടിലെ പൗരസമിതിയംഗങ്ങള്‍
സ്കൂള്‍ പരിസരം വൃത്തിയാക്കുന്നതിന്
മുന്‍കൈ
എടുത്തു.
Monday, 29 September 2014
മംഗള്‍യാന്‍
at 19:05
മംഗള്‍യാനെ അറിഞ്ഞ് ഞങ്ങളുടെ കൊച്ചുകുട്ടികള്‍.......
25.9.2014-ഹെഡ്മിസ്ഡ്രസ് ശ്രീമതി മേരി ജോണ്‍ സ്കൂള്‍ അസംബ്ളിയില്‍ മംഗള്‍യാന്‍ ദൗത്യത്തെക്കുറിച്ചും അത് വിജയം കൈവരിച്ചതിനെക്കുറിച്ചും സന്ദേശം നല്‍കി.
26.9.2014-മംഗള്‍യാന്‍..വിജയവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച വിവിധ പത്രങ്ങള്‍ പരിചയപ്പെട്ടു
29.9.2014-മംഗള്‍യാന്‍ പതിപ്പ് പ്രകാശനം
എച്ച്.എം ശ്രീമതി. മേരി ജോണ്‍ മംഗള്‍യാന്‍ വിവര ശേഖരണ പതിപ്പ് ബി.ആര്‍.സി കോര്‍ഡിനേററര്‍ ജിന്‍സി ടീച്ചര്‍ക്ക് നല്‍കി പതിപ്പ് പ്രകാശനം നിര്‍വ്വഹിച്ചു.
ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഞങ്ങളുടെ നന്ദിയുടെ നറുമലരുകള്‍...............
25.9.2014-ഹെഡ്മിസ്ഡ്രസ് ശ്രീമതി മേരി ജോണ്‍ സ്കൂള്‍ അസംബ്ളിയില്‍ മംഗള്‍യാന്‍ ദൗത്യത്തെക്കുറിച്ചും അത് വിജയം കൈവരിച്ചതിനെക്കുറിച്ചും സന്ദേശം നല്‍കി.
26.9.2014-മംഗള്‍യാന്‍..വിജയവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച വിവിധ പത്രങ്ങള്‍ പരിചയപ്പെട്ടു
29.9.2014-മംഗള്‍യാന്‍ പതിപ്പ് പ്രകാശനം
എച്ച്.എം ശ്രീമതി. മേരി ജോണ്‍ മംഗള്‍യാന്‍ വിവര ശേഖരണ പതിപ്പ് ബി.ആര്‍.സി കോര്‍ഡിനേററര്‍ ജിന്‍സി ടീച്ചര്‍ക്ക് നല്‍കി പതിപ്പ് പ്രകാശനം നിര്‍വ്വഹിച്ചു.
ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ഞങ്ങളുടെ നന്ദിയുടെ നറുമലരുകള്‍...............
Monday, 22 September 2014
സാക്ഷരം പഠന ക്യാമ്പ്
at 18:12
സാക്ഷരം ഉണര്‍ത്തു ക്യാമ്പ്
സെപ്ററംബര്‍ 20, 21 തീയതികളില്‍ സാക്ഷരം ക്യാമ്പ് നടത്തി. ക്യാമ്പിന്‍റ ഉദ്ഘാടനം ബളാല്‍ പഞ്ചായത്ത് സ്ററാന്‍റിംഗ് കമ്മിററി ചെയര്‍ പേഴ്സണ്‍ ശ്രീമതി. താഹിറ ബഷീര്‍ നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ അദ്ധ്യക്ഷനായിരുന്നു. എച്ച്.എം സ്വാഗതവും പി.ററി.എ പ്രസിഡന്‍റ് നന്ദിയും പറഞ്ഞു. എസ്. ആര്‍. ജി കണ്‍വീനര്‍, എം. പി. ററി. എ പ്രസിഡന്‍റ് തുടങ്ങിയവര്‍ ക്യാമ്പിന് ആശംസകള്‍ അര്‍പ്പിച്ചു.
at 07:25
5.9.2014 ന് ബ്ലോഗ് ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ശ്രീ. അബ്ദുള്‍ ഖാദര്‍ നിര്‍വഹിച്ചു. യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചത് ബളാല്‍ പഞ്ചായത്ത് വിദ്യഭ്യാസ സ്ററാന്‍റിംഗ് കമ്മിററി ചെയര്‍പേഴ്സണ്‍ ശ്രീമതി.താഹിറ ബഷീര്‍ ആണ്. എച്ച. എം ശ്രീമതി മേരി ജോണ്‍ സ്വാഗതവും എസ്. ആര്‍. ജി കണ്‍വീനര്‍ ശ്രീമതി. സീനത്ത് ബീവി നന്ദിയും പറഞ്ഞു.
Tuesday, 16 September 2014
at 10:43
ഓസോണ്‍ ദിനം
അസംബ്ലിയില്‍ എച്ച്.എം ഓസോണ്‍ ദിനത്തെക്കുറിച്ച് സംസാരിക്കുകയും ഓസോണ്‍ ദിന സന്ദേശം നല്‍കുകയും ചെയ്തു. ക്ലാസ് തലത്തില്‍ ഓസോണ്‍ ദിന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും പത്ര കട്ടിംഗുകള്‍
വായിക്കുകയും ഈ ദിനവുമായി ബന്ധപ്പെട്ട അള്‍ട്രാ വയലററ് രശ്മി, ഓസോണ്‍ പാളി, ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍ മുതലായ പദങ്ങള്‍ എഴുതുകയും വായിക്കുകയും ചെയ്തു. പോസ്ററര്‍ തയ്യാറാക്കി.
Monday, 15 September 2014
Subscribe to:
Posts (Atom)