RSS

Friday, 14 November 2014

ശിശുദിനം

നവംബര്‍  14-   ശിശുദിനം
അസംബ്ലിയില്‍  എച്ച്. എം  ശിശുദിനത്തെക്കുറിച്ച്  സന്ദേശം നല്‍കി. ആശംസകള്‍  നേര്‍ന്നു. ശിശുദിന റാലി  നടത്തി. കൊച്ചു നെഹ്രു  കുട്ടികള്‍ക്ക്  മിഠായി നല്‍കി. ഉച്ചയ്ക്ക്  നടത്തിയ  ബോധവല്‍ക്കരണ  ക്ലാസിന്റെ  ഉദ്ഘാടനം  വിദ്യാഭ്യാസ  സ്ററാന്‍റിംഗ്  കമ്മിററി ചെയര്‍പേഴ്സണ്‍  ശ്രീമതി  താഹിറ  ബഷീര്‍  നിര്‍വഹിച്ചു.യോഗത്തില്‍  സ്കൂള്‍  മാനേജര്‍  അദ്ധ്യക്ഷത  വഹിച്ചു. ബി.ആര്‍.സി കോര്‍ഡിനേററര്‍  ശ്രീമതി. ജിന്‍സി  മാത്യു,  സ്കൂള്‍  ഹെല്‍ത്ത് നഴ്സ്  ശ്രീമതി മില്‍സി  മാത്യു, എം പി. ററി.എ പ്രസിഡന്‍റ്  സിന്ധു  രാഘവന്‍  എന്നിവര്‍  ആശംസകള്‍  അര്‍പ്പിച്ചു. എച്ച്.എം ശ്രീമതി മേരി  ജോണ്‍  സ്വാഗതവും  ശ്രീമതി  സുനി  ജോര്‍ജജ്  നന്ദിയും  പറഞ്ഞു.


Read Comments

Saturday, 8 November 2014

 സ്കൂള്‍  അസംബ്ലിയില്‍  എച്ച്.എം കേരളപ്പിറവി-സന്ദേശം  നല്‍കി. ക്വിസ് മത്സരം  നടത്തി. ക്ലാസ് തലത്തില്‍  കേരളവുമായി  ബന്ധപ്പെട്ട  പ്രവര്‍ത്തനങ്ങള്‍  നടത്തി.കേരളഭൂപടം  പരിചയപ്പെടുത്തി. ജില്ലകള്‍  അടയാളപ്പെടുത്താനുള്ള
പ്രവര്‍ത്തനം  നല്‍കി.
Read Comments

Thursday, 16 October 2014


പഠന നിലവാര രേഖ വിലയരുത്തല്‍
10.10.2014 വെളളിയാഴ്ച ഉച്ചയ്ക്കുശേഷം എല്ലാ ക്ലാസിന്റേയും സി.പി.ററ.എ യോഗം ചേര്‍ന്നു. ഭൂരിഭാഗം രക്ഷിതാക്കളും യോഗത്തില്‍ പങ്കെടുത്തു. പഠനനിലവാരം ഉയര്‍ത്താന്‍
വായനയ്ക്കും ലേഖനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും പുസ്തകങ്ങള്‍ വായിക്കാന്‍
രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും പറഞ്ഞു. ഓരോ കുട്ടികളേയും കുറിച്ച് രക്ഷിതാക്കളുമായി ചര്‍ച്ച നടത്തി.യോഗത്തില്‍ എച്ച്.എം ഗാന്ധിക്വിസ്, മംഗള്‍യാന്‍ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.


Read Comments

Thursday, 9 October 2014

തപാല്‍ ദിനം


ലോക തപാല്‍ ദിനം / ദേശീയ തപാല്‍ ദിനം---ഒക്ടോബര്‍ 9 /ഒക്ടോബര്‍ 10
ലോക തപാല്‍ ദിനത്തില്‍ തപാല്‍ എന്ത് ? എങ്ങനെ? എന്ന വിഷയം ചര്‍ച്ച ചെയ്തു.
പോസ്ററ് കാര്‍ഡ്, ഇന്‍ലന്‍ഡ്, പോസ്ററ് കവര്‍, മണി ഓര്‍ഡര്‍ ഫോം, മടക്ക് രസീത്, സ്ററാമ്പുകള്‍, തപാല്‍ പെട്ടി എന്നിവ പരിചയപ്പെടുത്തി. സ്വന്തം പോസ്ററ് ഓഫീസ്, പിന്‍കോഡ്, മേല്‍വിലാസം, തപാല്‍ ഉരുപ്പടികളുടെ വില, തുടങ്ങിയവ പരിചയപ്പെടുത്തി.
പോസ്ററ് കാര്‍ഡിന്റെ വില—50പൈസ
ഇന്‍ലന്‍ഡിന്റെ വില—2.50 രൂപ
പോസ്ററ് കവറിന്റെ വില—5രൂപ
കേരളത്തിലെ ആദ്യത്തെ പോസ്ററ് ഓഫീസ്--ആലപ്പുഴ
പോസ്ററ് സ്ററാമ്പില്‍ ഫോട്ടോ വന്ന ആദ്യ മലയാളി--ശ്രീ നാരായണ ഗുരു
പോസ്ററ് ഓഫീസ് എന്ന കൃതിയുടെ കര്‍ത്താവ്--രവീന്ദ്ര നാഥ ടാഗോര്‍

Read Comments

Tuesday, 7 October 2014

ഗാന്ധിജിയെ അറിയാന്‍.....വിവരശേഖരണവും  ഗാന്ധി  സൂക്തങ്ങളുമായ്.....



Read Comments