ഗാന്ധിജയന്തി ദിനത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ 3
ന് രക്ഷിതാക്കളും, വിദ്യാര്‍ഥികളും,അധ്യാപകരും ചേര്‍ന്ന് സ്കൂളും പരിസരവും
വൃത്തിയാക്കുകയും ഒരു മാസം ശുചിത്വ മാസമായി ആചരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ഒക്ടോബര്‍ 1ന്മാനേജര് ശ്രീ അബ്ദുള്‍ ഖാദറിന്റെ നെല്‍ വയല്‍ സന്ദര്‍ശിക്കുകയും
കുട്ടികളും,അധ്യാപകരും നെല്ല് കൊയ്യുന്നവരോടൊപ്പം കൊയ്യല്‍ നടത്തുകയും കറ്റ തലയില്‍
ഏറ്റി കളത്തില്‍ കൊണ്ടുപോയി ഇടുകയും ചെയ്തു.
സെപ്റ്റംബര്‍ 16 ന് ഓസോണ്‍ ദിനത്തിന്‍റെ
ഭാഗമായി സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി സുനി ജോര്‍ജ് സന്ദേശം നല്‍കി.ഓസോണ്‍
ദിനവുമായി ബന്ധപെട്ട ചിത്രങ്ങള്‍ ,വാര്‍ത്തകള്‍,എന്നിവ പ്രദര്‍ശിപ്പിച്ചു. ഓസോണ്‍
പാളിയെ സംരക്ഷിക്കേണ്ട ആവശ്യകതെയെ പറ്റി കുട്ടികളെ ബോധ്യപെടുത്തി.
സെപ്റ്റംബര്‍ 4 ന് അദ്ധ്യാപകദിനം
ആഘോഷിച്ചു.അദ്ധ്യാപകദിനത്തെ കുറിച്ച് കുട്ടികള്‍ക്ക് വിശദീകരണം നല്‍കി.കുട്ടികളും,സ്കൂള്‍ മാനജേരും
അധ്യാപകര്‍ക്ക് ആശംസകള്‍ നേര്‍ന്നു.കുട്ടികള്‍ അധ്യാപകര്‍ക്ക് പൂച്ചെണ്ട് നല്‍കി
ആദരിച്ചു.കുട്ടികള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു.
ആഗസററ് 21നു സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി.ഓണപൂക്കളമത്സരവും,കളികളും ഉണ്ടായിരുന്നു.പി.ടി.എ അംഗങ്ങളുടെ സഹായത്തോടെ ഓണസദ്യ തയ്യാറാക്കി.പൂക്കളമത്സരത്തി൯െറയും ഓണക്കളികളുടെയും സമ്മാനദാനം മുൻ അധ്യാപിക മേരി ജോൺ നി൪വഹിച്ചു.
നല്ലപാഠത്തി൯റെ ഭാഗമായി സ്കൂളി൯റെ സമീപപ്രദേശമായ കുഴിങ്ങാട്ടുളള പളളിച്ചി(100)നു ധനസഹായവും,ഓണക്കോടിയും നല്കി.അതോടൊപ്പം കുട്ടികൾക്ക് കിട്ടിയ ഓണം സ്പെഷ്യൽ അരിയിൽ ഒരു പിടി അരി എല്ലാവരും നല്കി ഏകദേശം 10 കിലോയോ
ളം അരിയും നല്കി.
ആഗസററ് 15നു സ്വാതന്ത്ര്യദിനം കൊണ്ടാടി.വാ൪ഡ് മെമ്പ൪ ശ്രീ അച്യുത൯ പതാക ഉയ൪ത്തി.സ്വാതന്ത്ര്യദിന സമ്മേളനം മാനേജ൪ ശ്രീ അബ്ദുൾ ഖാദ൪ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡ൯റ് കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു.മു൯ ഹെഡ്മിസ്ട്രസ്സ് ശ്രീമതി മേരി ജോണ് ആശംസ അ൪പ്പിച്ചു.ശ്രീമതി സുനി ജോ൪ജജ് സ്വാഗതവും സീനത്ത് ബീവി നന്ദിയും പറഞ്ഞു.മിഠായിവിതരണവും പതാകനി൪മാണവും റാലിയും നടത്തി.
മനോരമ നല്ലപാഠം പദ്ധതിയുടെ ഉദ്ഘാടനം 29/07/2015ന് ശ്രീ അബ്ദുൾ ഖാദ൪ നടത്തി.ഉദ്ഘാടനത്തി൯െറ ഭാഗമായി ഒരു വീടിന് ഒരു കറിവേപ്പ് നല്കി.വിഷവിമുക്തമായ പച്ചക്കറികളെ കുറിച്ച് അധ്യാപിക എം മൈമൂന ക്ലാസെടുത്തു..ശ്രീമതി സീനത്ത് ബീവിയെ സ്കൂളിലെ നല്ലപാഠം
കോ൪ഡിനേററ൪ ആയി തിരഞ്ഞെടുത്തു.