RSS

Sunday, 23 August 2015

ആഗസററ് 21നു സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി.ഓണപൂക്കളമത്സരവും,കളികളും ഉണ്ടായിരുന്നു.പി.ടി.എ അംഗങ്ങളുടെ സഹായത്തോടെ ഓണസദ്യ  തയ്യാറാക്കി.പൂക്കളമത്സരത്തി൯െറയും ഓണക്കളികളുടെയും സമ്മാനദാനം മുൻ അധ്യാപിക മേരി ജോൺ നി൪വഹിച്ചു.      

                നല്ലപാഠത്തി൯റെ ഭാഗമായി സ്കൂളി൯റെ സമീപപ്രദേശമായ കുഴിങ്ങാട്ടുളള പളളിച്ചി(100)നു ധനസഹായവും,ഓണക്കോടിയും നല്കി.അതോടൊപ്പം കുട്ടികൾക്ക് കിട്ടിയ ഓണം സ്പെഷ്യൽ അരിയിൽ ഒരു പിടി അരി എല്ലാവരും നല്കി ഏകദേശം 10 കിലോയോ
ളം അരിയും നല്കി.
Read Comments

ക൪ഷകദിനം

ആഗസററ് 17നു,ചിങ്ങം 1 ക൪ഷകദിനം ആചരിച്ചു.നെല്ല് ക൪ഷകനായ ശ്രീ അബ്ദുൾ ഖാദറുമായി കുട്ടികൾ അഭിമുഖം നടത്തി.
Read Comments


സ്വാതന്ത്ര്യദിനാഘോഷം

ആഗസററ് 15നു   സ്വാതന്ത്ര്യദിനം കൊണ്ടാടി.വാ൪ഡ് മെമ്പ൪ ശ്രീ  അച്യുത൯ പതാക ഉയ൪ത്തി.സ്വാതന്ത്ര്യദിന സമ്മേളനം മാനേജ൪ ശ്രീ അബ്ദുൾ ഖാദ൪ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡ൯റ് കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു.മു൯ ഹെഡ്മിസ്ട്രസ്സ് ശ്രീമതി മേരി  ജോണ് ആശംസ അ൪പ്പിച്ചു.ശ്രീമതി സുനി ജോ൪ജജ്  സ്വാഗതവും സീനത്ത് ബീവി നന്ദിയും പറഞ്ഞു.മിഠായിവിതരണവും  പതാകനി൪മാണവും  റാലിയും നടത്തി.
Read Comments
വായനക്കളരി 
വായനക്കളരി ഉദ്ഘാടനം 31/07/15 നു പൂ൪വവിദ്യാ൪ത്ഥി ഹാരിസ് പ്രധാനധ്യാപിക സുനി ജോ൪ജജിന് മനോരമ പത്രം കൈമാറിക്കൊണ്ട് നി൪വഹിച്ചു.
Read Comments
                                             നല്ലപാഠം   ഉദ്ഘാടനം
മനോരമ നല്ലപാഠം പദ്ധതിയുടെ ഉദ്ഘാടനം 29/07/2015ന് ശ്രീ അബ്ദുൾ ഖാദ൪ നടത്തി.ഉദ്ഘാടനത്തി൯െറ ഭാഗമായി ഒരു വീടിന് ഒരു കറിവേപ്പ് നല്കി.വിഷവിമുക്തമായ പച്ചക്കറികളെ കുറിച്ച് അധ്യാപിക എം മൈമൂന  ക്ലാസെടുത്തു..ശ്രീമതി സീനത്ത് ബീവിയെ സ്കൂളിലെ നല്ലപാഠം
കോ൪ഡിനേററ൪ ആയി തിരഞ്ഞെടുത്തു.
Read Comments

Tuesday, 7 July 2015

ബഷീര്‍ ചരമദിനം

ബഷീര്‍  ചരമദിനം
സ്കൂള്‍ അസംബ്ലിയില്‍   എച്ച്.എം  ചരമദിന സന്ദേശം  നല്‍കി. ബഷീര്‍  കൃതികള്‍  പരിചയപ്പെടുത്തി.  അദ്ദേഹത്തിന്റെ  കൃതികളിലെ  പ്രാദേശിക ഭാഷപ്രയോഗം,  കഥാപാത്രങ്ങള്‍  എന്നിവയെക്കുറിച്ച് ചര്‍ച്ച  ചെയ്തു. ബഷീര്‍  ചരമദിനവുമായി  ബന്ധപ്പെട്ട  കാര്യങ്ങള്‍  ക്ലാസ് തലത്തില്‍  പരിചയപ്പെടുത്തുകയും  ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കുകയും  ചെയ്തു.
                                      
Read Comments

Thursday, 2 July 2015

                                 .


വായന ദിനം  2015 

വായനദിനത്തിൻറെ  ഭാഗമായി നടത്തിയ  യോഗത്തിൽ വാർഡ്‌ മെമ്പർ ശ്രീ അച്ച്യുതൻ അധ്യക്ഷത വഹിച്ചു .വിവിധ തരത്തിലുള്ള പത്രങ്ങളുടെ പ്രദർശനം ,വായനാമത്സരം,വായനദിനക്വിസ് ,ചുവര്പത്രിക തയ്യാറാക്കൽ മുതലായവ നടത്തി.
തുടർന്ന്  മയക്കുമരുന്ന് വിരുദ്ധദിനത്തിൻറെ  ഭാഗമായി റാലി  നടത്തി.അസംബ്ലിയിൽ  ഹെഡ്മിസ്ട്രെസ്സ്  ശ്രീമതി  സുനി ജോർജ് പുകയില  വിരുദ്ധദിനസന്ദേശം നല്കി 

Read Comments

 പരിസ്ഥിതി ദിനം 2015

ജൂണ്‍  5 നു സ്കൂളിൽ  പരിസ്ഥിതി  ദിനത്തിനോടനുബന്ധിച്ചു നടത്തിയ യോഗത്തില്‍ മാനേജര്‍ ശ്രീ അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു.ഹെട്മിസ്ട്രെസ്സ്  ശ്രീമതി സുനി ജോർജ് സന്ദേശം നല്കി . സ്കൂൾ  അങ്കണത്തിൽ  വൃക്ഷതൈ  നട്ടു.
Read Comments
പ്രവേശനോത്സവം 2015-16

പ്രവേശനോത്സവം 2015-16 ജുണ്‍ 1 ന്  ആഘോഷമായി നടത്തി.നവാഗതരായ കുട്ടികളെ പൂച്ചെണ്ട് നല്കി സ്വീകരിച്ചു.പ്രവേശനോത്സവത്തിനോടനുബന്ധിച്ചു നടത്തിയ യോഗത്തില്‍  ജമായത്ത്  പ്രസിഡന്റ്‌  ശ്രീ  അസീസ്‌ വാക്കയിൽ ,മാനേജർ  ശ്രീ അബ്ദുൾ ഖാദർ ,   വിദ്യാഭ്യാസ  സ്റ്റാന്റിങ്ങ്   കമ്മിറ്റി അംഗം ശ്രീമതി  താഹിറ ബഷീര്‍,   മുൻ  ഹെഡ്മിസ്ട്രസ്സ്  ശ്രീമതി   മേരി ജോണ്‍ ,  വാര്‍ട്   മെമ്പർ ശ്രീ  അച്യുതൻ എന്നിവര് പങ്കെടുത്തു.കുട്ടികള്ക് ബാഗ്‌,കുട,പെൻസിൽ,നോട്ട്ബുക്ക്, എന്നിവ  വിതരണം ചെയ്തു .അക്ഷരദീപം  തെളിയിച്ചു.
  



Read Comments

Wednesday, 21 January 2015



മെട്രിക്  മേള
16-1-2015-ന് വാര്‍ഡ് മെമ്പര്‍ ശ്രീ.അച്യുതന്‍ മെട്രിക് മേള ഉദ്ഘാടനംചെയ്തു.ദൂരം,സമയം,ഭാരംഉളളളവ്,നാണയം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നല്‍കി. പ്രവര്‍ത്തനങ്ങള്‍    തുടര്‍ന്നുകൊണ്ടിരിക്കന്നു.
Read Comments