Sunday, 27 December 2015
at 09:14
പ്ലാസ്റ്റിക് നിർമാർജനം
നവംബര്‍ 12 ന് നല്ല പാഠം പദ്ധതിയുടെ ഭാഗമായി
നടത്തിയ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന്‍റെ ആദ്യഘട്ടമായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും
സഹകരണത്തോടെ എല്ലാ കുട്ടികളുടെയും
വീട്ടിലും ഒരു തുണി സഞ്ചി വീതം വിതരണം
ചെയ്തു.
at 07:59
ഗാന്ധി ജയന്തി ദിനാഘോഷം
ഗാന്ധിജയന്തി ദിനത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ 3
ന് രക്ഷിതാക്കളും, വിദ്യാര്‍ഥികളും,അധ്യാപകരും ചേര്‍ന്ന് സ്കൂളും പരിസരവും
വൃത്തിയാക്കുകയും ഒരു മാസം ശുചിത്വ മാസമായി ആചരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
Sunday, 23 August 2015
at 05:55
ആഗസററ് 21നു സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി.ഓണപൂക്കളമത്സരവും,കളികളും ഉണ്ടായിരുന്നു.പി.ടി.എ അംഗങ്ങളുടെ സഹായത്തോടെ ഓണസദ്യ തയ്യാറാക്കി.പൂക്കളമത്സരത്തി൯െറയും ഓണക്കളികളുടെയും സമ്മാനദാനം മുൻ അധ്യാപിക മേരി ജോൺ നി൪വഹിച്ചു.
നല്ലപാഠത്തി൯റെ ഭാഗമായി സ്കൂളി൯റെ സമീപപ്രദേശമായ കുഴിങ്ങാട്ടുളള പളളിച്ചി(100)നു ധനസഹായവും,ഓണക്കോടിയും നല്കി.അതോടൊപ്പം കുട്ടികൾക്ക് കിട്ടിയ ഓണം സ്പെഷ്യൽ അരിയിൽ ഒരു പിടി അരി എല്ലാവരും നല്കി ഏകദേശം 10 കിലോയോ
ളം അരിയും നല്കി.
ളം അരിയും നല്കി.
at 04:27
സ്വാതന്ത്ര്യദിനാഘോഷം
ആഗസററ് 15നു സ്വാതന്ത്ര്യദിനം കൊണ്ടാടി.വാ൪ഡ് മെമ്പ൪ ശ്രീ അച്യുത൯ പതാക ഉയ൪ത്തി.സ്വാതന്ത്ര്യദിന സമ്മേളനം മാനേജ൪ ശ്രീ അബ്ദുൾ ഖാദ൪ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡ൯റ് കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു.മു൯ ഹെഡ്മിസ്ട്രസ്സ് ശ്രീമതി മേരി ജോണ് ആശംസ അ൪പ്പിച്ചു.ശ്രീമതി സുനി ജോ൪ജജ് സ്വാഗതവും സീനത്ത് ബീവി നന്ദിയും പറഞ്ഞു.മിഠായിവിതരണവും പതാകനി൪മാണവും റാലിയും നടത്തി.Tuesday, 7 July 2015
ബഷീര്‍ ചരമദിനം
at 06:21
ബഷീര്‍ ചരമദിനം
സ്കൂള്‍ അസംബ്ലിയില്‍ എച്ച്.എം ചരമദിന സന്ദേശം നല്‍കി. ബഷീര്‍ കൃതികള്‍ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ കൃതികളിലെ പ്രാദേശിക ഭാഷപ്രയോഗം, കഥാപാത്രങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തു. ബഷീര്‍ ചരമദിനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്ലാസ് തലത്തില്‍ പരിചയപ്പെടുത്തുകയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
Thursday, 2 July 2015
at 09:47
.
വായന ദിനം 2015
വായനദിനത്തിൻറെ ഭാഗമായി നടത്തിയ യോഗത്തിൽ വാർഡ് മെമ്പർ ശ്രീ അച്ച്യുതൻ അധ്യക്ഷത വഹിച്ചു .വിവിധ തരത്തിലുള്ള പത്രങ്ങളുടെ പ്രദർശനം ,വായനാമത്സരം,വായനദിനക്വിസ് ,ചുവര്പത്രിക തയ്യാറാക്കൽ മുതലായവ നടത്തി.
തുടർന്ന് മയക്കുമരുന്ന് വിരുദ്ധദിനത്തിൻറെ ഭാഗമായി റാലി നടത്തി.അസംബ്ലിയിൽ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി സുനി ജോർജ് പുകയില വിരുദ്ധദിനസന്ദേശം നല്കി
at 01:50
പരിസ്ഥിതി ദിനം 2015
ജൂണ്‍ 5 നു സ്കൂളിൽ പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ചു നടത്തിയ യോഗത്തില്‍ മാനേജര്‍ ശ്രീ അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു.ഹെട്മിസ്ട്രെസ്സ് ശ്രീമതി സുനി ജോർജ് സന്ദേശം നല്കി . സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ടു.at 01:02
പ്രവേശനോത്സവം 2015-16 ജുണ്‍ 1 ന് ആഘോഷമായി നടത്തി.നവാഗതരായ കുട്ടികളെ പൂച്ചെണ്ട് നല്കി സ്വീകരിച്ചു.പ്രവേശനോത്സവത്തിനോടനുബന്ധിച്ചു നടത്തിയ യോഗത്തില്‍ ജമായത്ത് പ്രസിഡന്റ് ശ്രീ അസീസ് വാക്കയിൽ ,മാനേജർ ശ്രീ അബ്ദുൾ ഖാദർ , വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗം ശ്രീമതി താഹിറ ബഷീര്‍, മുൻ ഹെഡ്മിസ്ട്രസ്സ് ശ്രീമതി മേരി ജോണ്‍ , വാര്‍ട് മെമ്പർ ശ്രീ അച്യുതൻ എന്നിവര് പങ്കെടുത്തു.കുട്ടികള്ക് ബാഗ്,കുട,പെൻസിൽ,നോട്ട്ബുക്ക്, എന്നിവ വിതരണം ചെയ്തു .അക്ഷരദീപം തെളിയിച്ചു.
Wednesday, 21 January 2015
Tuesday, 20 January 2015
Saturday, 17 January 2015
Wednesday, 14 January 2015
Tuesday, 13 January 2015
Subscribe to:
Posts (Atom)